Categories

‘രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവന്റെ തല തങ്ങള്‍ തകര്‍ക്കും’

kranthisenaന്യൂദല്‍ഹി: ‘രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവന്റെ തല തങ്ങള്‍ തകര്‍ക്കും’ ദല്‍ഹി സുപ്രീം കോടതിയിലെ തന്റെ ചേംബറില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ ആക്രമിച്ച ശേഷം ഭഗത്സിങ് ക്രാന്തി സേനയെന്ന സംഘടന തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തത വാചകങ്ങളാണിത്. we hit prashant bhushan hard in his chamber in supreme court.if u willt ry to break my nation,i will break ur heads… എന്നാണ് ഫേസ്ബുക്ക് വാളിലെ പോസ്റ്റ്.

തൊട്ട് മുമ്പായി കൊടുത്തിരിക്കുന്ന പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത് ‘ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദൈവം ഞങ്ങള്‍ക്ക് ശക്തി തരും’ എന്നാണ്. ഫേസ്ബുക്ക് വാളില്‍ നല്‍കിയിരിക്കുന്ന പോസ്റ്റുകളില്‍ ഭൂരിഭാഗവും കാശ്മീരിലെ സൈനിക നിയമം എടുത്ത് മാറ്റുന്നതിനെതിരെയുള്ളതാണ്. മാവോയിസ്റ്റുകളില്‍ നിന്നും കാശ്മീര്‍ തീവ്രവാദികളില്‍ നിന്നും സൈന്യം നേരിടുന്ന ആക്രമങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

ഇന്റര്‍ നെറ്റ് വഴിയാണ് ഭഗത് സിംഗ് ക്രാന്തി സേന പ്രധാനമായും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. തെജിന്ദര്‍ പാല്‍ സിങ് ബെഗ്ഗയെന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കാംപെയിന്‍ സംഘം പ്രത്യക്ഷ പ്രവര്‍ത്തനം നടത്തുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആക്രമണം നടന്ന ശേഷം തേജിന്ദര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്: അയാള്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു, ഞാന്‍ അയാളുടെ തല തകര്‍ക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ഓപറേഷന്‍ പ്രശാന്ത് ഭൂഷണ്‍ വിജയിച്ചു’.

7 Responses to “‘രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവന്റെ തല തങ്ങള്‍ തകര്‍ക്കും’”

 1. Anil Kumar

  ഭഗത്സിംഗ് ക്രാന്തിസേന എന്നാ തട്ടിക്കൂട്ട് സംഘടനക്ക് വെറും 1,487 likes മാത്രമേ ഫെസ്ബൂക്കില്‍ ഉള്ളൂ. അതായത് വളരെ വളരെ ന്യൂന പക്ഷമേ അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ..അത് പോലെ അവരുടെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തത “we hit prashant bhushan hard in his chamber in supreme court.if u willt ry to break my nation,i will break ur heads ..” എന്നാ വാചകത്തിനു, കമന്റ് ചെയ്ത 98 % ആളുകളും ഈ നീച പ്രവൃത്തിയെ അപലപിക്കുക മാത്രമല്ല ഈ തട്ടിക്കൂട് സേനയെ വെല്ലുവിളിക്കുക കൂടി ചെയ്തിട്ടുണ്ട്. ഈ 98 % ഇല്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷ. അല്ലാതെ വെറും 2 % ആയ നരഭോജികളില്‍ അല്ല. ജയ് ഹിന്ദ്‌

 2. Asees

  അതെ ഇവിടെത്തെ മുത്തശി പത്രങ്ങള്‍ക്കും , ഭീഗരവാദത്തിന്റെ കുഴലൂതുകര്‍ക്കും ഒന്നും പറയാനില്ലേ?

 3. Brijith KVR

  എവിടുന്നു വന്നു ഇപ്പോള്‍ ഇങ്ങനെ ഒരു സംഘടന…?

 4. cprahman

  1487 is not short as facebook is concerned.

 5. nationalist

  ധീരനും ദേശാഭിമാനിയുമായ ശഹീദ്‌ ഭഗത്‌ സിങിന്റെ പേര്‌ ഹിന്ദുത്വര്‍ ഉപയോഗിക്കരുത്‌. കാരണം നാളെ അദ്ദേഹം തെറ്റിദ്ധരിക്കപ്പെടും!

 6. LILLY

  niyamamavum policum shariyaya reethiyil pravarthichal ethonnum undakilla

 7. mohan

  ലക്ഷകണക്കിന് കോടികളുടെ അഴിമതിപണം കയ്യിലുള്ള കോണ്‍ഗ്രസ്സിനു ഇതുപോലെ വളരെ കുറച്ചു ആള്‍ക്കാര്‍ ഉള്ള സംഘടനയെ കയ്യിലെടുത്തു ഇതുപോലെയൊരു അക്രമം അസ്സൂത്രണം ചെയ്തതകാന്‍ വഴിയുണ്ട്. അതില്‍ അവര്‍ വിജയിച്ചു. ശരിയായ അന്വേഷണം നടന്നാല്‍ കോണ്‍ഗ്രസ് കുടുങ്ങും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.