ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ ചേര്‍ത്തലയില്‍ മല്‍സരിക്കും. തന്റെ തൊണ്ണൂറ്റിരണ്ടാം വയസില്‍ പതിനേഴാമത്തെ തിരഞ്ഞെടുപ്പിനാണ് ഗൗരിയമ്മ കച്ചമുറുക്കുന്നത്.

വെള്ളിയാഴ്ച്ച ചേര്‍ന്ന ജെ.എസ്.എസ് സംസ്ഥാന സെന്റര്‍ യോഗമാണ് തീരുമാനമെടുത്തത്. കയ്പമംഗലത്ത് ഉമേഷ് ചള്ളിയിലും കരുനാഗപ്പള്ളിയില്‍ കെ.എന്‍ രാജന്‍ ബാബുവും മല്‍സരിക്കും.

കെ.കെ ഷാജു മാവേലിക്കരയിലാണ് മല്‍സരിക്കുക. അഞ്ചുസീറ്റ് വേണമെന്ന് വാശിപിടിച്ചിരുന്നെങ്കിലും നാല് സീറ്റ് മാത്രമേ നല്‍കൂ എന്ന കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടിന് പാര്‍ട്ടി വഴങ്ങുകയായിരുന്നു.