Categories

വെ­ളി­യം തമാ­ശ പ­റ­യുന്നു: ഗൗ­രി­യമ്മ

തൊ­ടു­പു­ഴ: ത­ന്നെ സി പി ഐ­യി­ലേ­ക്ക് സ്വാഗ­തം ചെ­യ്യു­ന്ന­താ­യി വെ­ളി­യം ഭാര്‍­ഗ­വന്‍ പ­റഞ്ഞ­ത് ത­മാ­ശ­യാ­ണെ­ന്ന് ജെ എ­സ് എ­സ് നേ­താ­വ് ഗൗ­രിയ­മ്മ. സി പി ഐ­യി­ലേ­ക്ക് പോ­ക­ണ­മെ­ങ്കില്‍ ടി വി തോമ­സ് ഉ­ള്ള­പ്പോ­ഴേ ആ­കാ­മാ­യി­രു­ന്നു.

സ­ഹി­കെ­ട്ടാ­ണ് എല്‍ ഡി എ­ഫ് വി­ട്ടത്. മര­ണം വ­രെ രാ­ഷ്ട്രീ­യ­ത്തില്‍ തു­ട­രു­ം. യു ഡി എ­ഫില്‍ ഐക്യം വേ­ണ­മെ­ന്നേ താന്‍ പ­റ­ഞ്ഞി­ട്ടുള്ളൂ. തീ­രു­മാ­ന­ത്തില്‍ ഉറ­ച്ചു നില്‍­ക്കു­ന്ന­യാ­ളാ­ണ് താ­നെ­ന്നും ഗൗ­രി­യ­മ്മ പ­റ­ഞ്ഞു.

ഗൗ­ര­ിയ­മ്മ സി പി ഐ­യില്‍ വ­ന്നാല്‍ സ്വീ­ക­രി­ക്കു­മെ­ന്നാ­യി­രുന്നു പാര്‍­ട്ടി സെ­ക്രട്ടറി വെ­ളി­യം ഭാര്‍­ഗ­വന്‍ പ­റഞ്ഞത്. സി പി ഐ­യി­ലേ­ക്ക് വര­ണമോ എ­ന്ന് തീ­രു­മാ­നി­ക്കേണ്ട­ത് ഗൗ­രി­യ­മ്മ­യാണ്. ഗൗ­രി­യ­മ്മ­യു­ടെ വര­വ് ഇ­ട­തു­മു­ന്ന­ണി­യില്‍ പ്ര­ശ്‌­ന­മു­ണ്ടാ­ക്കു­മെ­ന്ന് ക­രു­തു­ന്നില്ല. ഗൗ­രി­യ­മല്ല നല്ല പോ­രാ­ളി­യാ­ണെന്നും വെ­ളി­യം വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

One Response to “വെ­ളി­യം തമാ­ശ പ­റ­യുന്നു: ഗൗ­രി­യമ്മ”

  1. uh sidhique

    vasan kalathe oro thamashakale

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.