ആലപ്പുഴ: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ ആത്മകഥ പുറത്തിറക്കി. ആലപ്പുഴ ടി വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദനാണ് പ്രകാശനം ന്ിര്‍വ്വഹിച്ചത്.

യു ഡി എഫിലേക്ക് ചേക്കേറിയതുകൊണ്ട് ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ച പുരോഗമനരാഷ്ട്രീയം വിസ്മൃതമാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച ഭരണാധികാരി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഗൗരിയമ്മയുടെ പ്രവര്‍ത്തനം എക്കാലവും ഓര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി എം സുധീരന്‍, എം പി വീരേന്ദ്രകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.