Categories

കെ.പി.സി.സി യോഗത്തില്‍ ഗൗരിയമ്മക്കെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെ.പി.സി.സി യോഗത്തില്‍ ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയ്ക്ക് വിമര്‍ശനം. കഴിഞ്ഞ നാലര വര്‍ഷമായി ഗൗരിയമ്മ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാറില്ലെന്ന് യോഗം കണ്ടെത്തി. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഗൗരിയമ്മയെ പുറത്താക്കണമെന്ന് അജയ് തറയില്‍ ആവശ്യപ്പെട്ടു.ഗൗരിയമ്മ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ജെ.എസ്.എസ് പ്രതിനിധികളെയും യു.ഡി.എഫ് നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലുവര്‍ഷമായി യു.ഡി.എഫുമായി മാനസിക ഐക്യത്തിന് ഗൗരിയമ്മ തയ്യാറായില്ലെന്ന് അബ്ദുല്‍ ഗഫൂര്‍ ഹാജി കുറ്റപ്പെടുത്തി. ഗൗരിയമ്മ മാനസികമായി തന്നെ പീഡിപ്പിച്ചെന്നും ഹാജി കൂട്ടിച്ചേര്‍ത്തു. അരൂരില്‍ നിന്നുള്ള കെ.പി.സി.സി സെക്രട്ടറിയാണ് ഗഫൂര്‍ ഹാജി.

കുടയില്‍ ഒതുങ്ങാത്ത വടിയാണ് ഗൗരിയമ്മയെന്ന് സി.പി. മുഹമ്മദ് പറഞ്ഞു. ബെന്നി ബെഹന്നാന്‍, സി.പി. മുഹമ്മദ് എം.എല്‍.എ, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ എന്നിവരാണ് ഗൗരിയമ്മയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഗൗരിയമ്മയ്‌ക്കെന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ആവശ്യമെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചനടത്തുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.