ആലപ്പുഴ: കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. യു ഡി എഫ് കണ്‍വീനറായ പി പി തങ്കച്ചനുമായി നടന്ന ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

അതിനിടെ ജെ എസ് എസ് ഇപ്പോഴും യു ഡി എഫിന്റെ ഭാഗമാണെന്ന് ഗൗരിയമ്മ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തച്ചങ്കന്‍ വിസമ്മതിച്ചു.

Subscribe Us:

നേരത്തേ തങ്കച്ചന്‍ ജെ എസ് എസ് നേതാവ് രാജന്‍ ബാബുവുമായും ജില്ലാകോണ്‍ഗ്രസ് നേതാവ് ഷുക്കൂറുമായും ചര്‍ച്ച നടത്തിയിരുന്നു. യു ഡി എഫില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും തദ്ദേശതിരഞ്ഞടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ഗൗരിയമ്മ ആരോപിച്ചിരുന്നു.