എഡിറ്റര്‍
എഡിറ്റര്‍
കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണികളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണം: മുസ്‌ലിംലീഗ്
എഡിറ്റര്‍
Friday 21st July 2017 10:53pm

 

കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണികള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്‌കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടി നിന്ന് സര്‍ഗ രചനകള്‍ നടത്തുന്ന രാമനുണ്ണിയെ ഇത്തരം ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.

മതേതരത്വത്തിനും സഹിഷ്ണുതക്കും തൂലികകൊണ്ടും സര്‍ഗാത്മകതകൊണ്ടും സംഭാവന നല്‍കുന്ന കെ.പി രാമനുണ്ണിയെ പോലൊരു എഴുത്തുകാരന് എല്ലാ പിന്തുണയും ഉറപ്പാക്കണം. ആറു മാസത്തിനകം ഇസ്‌ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. കത്തിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നും പിന്നിലാരാണെന്നും പുറത്തുവരേണ്ടതുണ്ട്. രാമനുണ്ണിക്കും ദീപാ നിശാന്തിനുമെതിരെ ഉയര്‍ന്ന ഭീഷണികള്‍ കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അത്തരം സമീപനങ്ങളെ മുളയിലെ നുള്ളിക്കളയണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.


Read itദീപാ നിഷാന്തിനെയും കെ.പി രാമനുണ്ണിയെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റ്


എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ആറ് ദിവസം മുമ്പാണ് ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നും ഭീഷണികത്ത് വന്നത് കഴിഞ്ഞ മാസം മാധ്യമം ദിനപത്രത്തിന് വേണ്ടി കെ.പി രാമനുണ്ണി ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി എഴുതിയ ‘പിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന ലേഖനമാണ് ഭീഷണിക്ക് കാരണം

കഴിഞ്ഞ ദിവസം എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിഷാന്തിനെയും കുടുംബത്തിനെയും അതി ക്രൂരമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഫെസ് ബുക്കില്‍ പോസ്റ്റ് വന്നിരുന്നു.

Advertisement