തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തിരിച്ചു വരുന്നതിന് കാത്തിരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ സമസ്താപരാധവും ഏറ്റുപറഞ്ഞിട്ടും തന്റെ തലയില്‍ ചവിട്ടാനാണ ശ്രമിക്കുന്നതെന്നും കെ കരുണാകരന്‍ . യോഗത്തില്‍ കുറച്ച് പേരെങ്കിലും തനിക്ക് അനുകൂലമായ നിലപാടടെടുത്തത് ശുഭകരമാണ്. എന്‍ സി പി വിട്ട് കോണ്‍ഗ്രസില്‍ പോവാനെടുത്ത തീരുമാനം ശരിയാണെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അന്നത്തെ തീരുമാനത്തില്‍ ദുഖമില്ല. തന്നെ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തിപരമായും രേഖാമൂലവും ആവശ്യപ്പെട്ടിരുന്നു.

ഇന്നത്തെ യോഗത്തില്‍ കെ കരുണാകരനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ന്നതില്‍ വിഷമമുണ്ട്. അദ്ദേഹം മകന്റെ കാര്യം പറയാനല്ല യോഗത്തിലെത്തിയത്. മുന്‍ കെ പി സി സി പ്രസിഡന്റിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാര്‍ട്ടിയിലെടുക്കണമെന്ന് പറയാനാണ്. സ്വന്തം ആരോഗ്യം കൂടി മറന്നാണ് അദ്ദേഹം യോഗത്തിനെത്തിയത്. എനിക്ക് ഇനിയും ഓണവും പെരുന്നാളുമുണ്ട്. എന്നാല്‍ ഇത്രയേറെ പ്രയാസപ്പെട്ട് യോഗത്തിലെത്തിയ ആള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ന്നതില്‍ ഖേദമുണ്ടെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Subscribe Us: