തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് എല്ലാ അടവുകളും പുറത്തെടുത്ത് പടപൊരുതുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് മറികടക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതിയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

ഡിസിസികള്‍ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ത തയ്യാറാക്കണം. പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി 12ാം തീയ്യതി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തിരുവനന്തപുരത്ത് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പഴയ കേസുകള്‍ കുത്തിപ്പൊക്കാനാണ് എല്‍.ഡി.എഫ് നേതാക്കളുടെ ശ്രമിക്കുന്നത്. പോഷകസംഘടനകളുടെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നും ചെന്നത്തല മുന്നറിയിപ്പ് നല്‍കി.