ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന ഉടനെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മൂലമാണ് പുനസംഘടന വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല ദല്‍ഹിയില്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിങ്കളഴ്ച ന്യൂദല്‍ഹിയില്‍ ചേരുന്നുണ്ട്. സോണിയാഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് പഠിച്ച എ.കെ ആന്റണി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ നിലവിലെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളും ചര്‍ച്ചയ്ക്ക് വരുന്നുണ്ട്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലകയറ്റം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ പ്രതിസന്ധിയും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയാകും.