എഡിറ്റര്‍
എഡിറ്റര്‍
പുന:സംഘടന: തര്‍ക്കം തീര്‍ന്നില്ല, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 29th November 2012 10:00am

ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടനാ തര്‍ക്കം പരിഹാരമാകാതെ തുടരുന്നു. പുന:സംഘടനയില്‍ അന്തിമ തീരുമാനം എ.ഐ.സി.സി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് നല്‍കിയ പട്ടികയില്‍ അറുപത് പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വൈസ് പ്രസിഡന്റുമാര്‍, 22 ജനറല്‍ സെക്രട്ടറിമാര്‍, 30 സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക എന്നാണ് അറിയുന്നത്.

Ads By Google

തര്‍ക്ക പ്രദേശങ്ങളായ കണ്ണൂര്‍, പാലക്കാട് ഡി.സി.സികള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് പട്ടിക എ.ഐ.സി.സി അംഗം മധുസൂദനന്‍ മിസ്ത്രിക്ക് കൈമാറിയത്. എം.എം ഹസ്സന്‍, വി.എസ് വിജയകുമാര്‍ എന്നിവരുടെ പേരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ അജയ് തറയിലിനെ വൈസ് പ്രസിഡണ്ടാക്കണമെന്ന് വയലാര്‍ രവി നേരത്തേ മധുസൂദനന്‍ മിസ്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് ഡി.സി.സി അധ്യക്ഷനായ സി.വി ബാലചന്ദ്രനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ എ.വി ഗോപിനാഥനെ അധ്യക്ഷനാക്കണമെന്ന് വയലാര്‍ രവിയും ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ഇതിനെ തുടര്‍ന്ന് പാലക്കാടും ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്.

കണ്ണൂരില്‍ കെ. സുരേന്ദ്രനെ ഡി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യത്തില്‍ കെ. സുധാകരനും ഉറച്ച് നില്‍ക്കുകയാണ്. തൃശൂരില്‍ അബ്ദുറഹ്മാന്‍ പ്രസിഡന്റായേക്കുമെന്നാണ് അറിയുന്നത്.

തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരന്‍, ബാബു പ്രസാദ്, സതീശന്‍ പാച്ചേനി, കെ.പി അനില്‍ കുമാര്‍, ടി. സിദ്ദിഖ്, എന്‍ സുബ്രമണ്യം, ഭാരതീയപുരം ശശി, ടി.പി ഹസന്‍, എം.ഒ. ജോന്‍, കെ.എ ചന്ദ്രന്‍, ലതിക സുഭാഷ്, മണ്‍പിള്ള രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നീ പേരുകളാണ് ജനറല്‍ സെക്രട്ടറി പദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.

സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുപ്പത് പേരുടെ പട്ടിക ഇങ്ങനെയാണ്, ഐ.കെ രാജു, ജ്യോതികുമാര്‍ ചാമക്കള, ഷാനവാസ് ഖാന്‍, റിങ്കു ചെറിയാന്‍, ജോണ്‍സണ്‍ എബ്രഹാം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, മണക്കാട് സുരേഷ്, എം.വില്‍സണ്‍, എം.എം നസീര്‍, കുന്നത്തൂര്‍ ബാലന്‍, നാട്ടകം സുരേഷ്, ചന്ദ്രന്‍ തില്ലങ്കേരി, ജയ്‌സണ്‍ ജോസഫ്, അബ്ദുള്‍ മജീദ്, ലാലി ജോപ്പിന്‍, പി. വത്സല, സി.എസ്. ശ്രീനിവാസന്‍, നെയ്യാറ്റിന്‍കര സനല്‍, വി. നാരായണന്‍, ശ്രീകണ്ഠന്‍ പട്ടയം, പി.ജെ പൗലോസ്, എം.പി ജാക്‌സണ്‍, ടി.യു രാധാകൃഷ്ണന്‍, പി.എ സലീം, ഇബ്രാഹിംകുട്ടി കല്ലാര്‍, പ്രദീപ് കുമാര്‍, പി.എസ് രഘുറാം, വി.കെ ശ്രീകണ്ഠന്‍, വി.വി പ്രകാശ്.

പുന:സംഘടന സംബന്ധിച്ച് എത്രയും പെട്ടന്ന് തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി അംഗം മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. പുന:സംഘടന സംബന്ധിച്ച് ഇനിയെല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും തലയൂരി.

Advertisement