ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന വെറും വീതംവെപ്പ് മാത്രമാകരുതെന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പുന:സംഘടനയില്‍ ക്രിയാത്മക ചര്‍ച്ച നടക്കണമെന്നും പുനസംഘടനയ്ക്ക് വേണ്ടിയുള്ള പുനസംഘടനയാകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Ads By Google

പാര്‍ട്ടിയുടെ ഗുണപരമായ മാറ്റത്തിനാകണം പുന:സംഘടന. കഴിവും പ്രാപ്തിയും ഉള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കണം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വീതം വെപ്പാകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി സാധ്യതാ പട്ടിക നാറാണത്ത് ഭ്രാന്തന്റെ കാലിലെ മന്ത് പോലെയാണെന്നും ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറുന്നത് പോലെയാണെന്നും കെ. മുരളീധരന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

എല്ലാവരേയും ഒരുമിച്ചിരുത്തി സ്ഥാനങ്ങള്‍ പങ്കിടണമെന്നും ബാക്കി എല്ലിന്‍ കഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.