തിരുവനന്തപുരം: നിയമസഭയില്‍ എം.എല്‍.എമാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കെപിസിസി നിര്‍ദേശം . കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ പുതിയ നിര്‍ദേശം. ഇന്നലെ ധനകാര്യബില്ലിന്റെ വോട്ടെടുപ്പ് വേളയില്‍ രണ്ട് എം.എല്‍.എമാര്‍ പുറത്തുപോയതിനാല്‍ വോട്ടെടുപ്പ് കുറച്ചുനേരം വൈകിയിരുന്നു. എം.എല്‍.എമാരെ സഭയിലെത്തിച്ച ശേഷമാണ് വോട്ടെടുപ്പ് നടന്നത്.

Subscribe Us:

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വിളിച്ചു പറയുന്ന നേതാക്കള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.