തിരുവനന്തപുരം: ബി ജെ പി-പി ഡി പി എന്നിവയടമുള്ള വര്‍ഗ്ഗീയകക്ഷികളുടെ സഹായത്തോടെ ലഭിക്കുന്ന ഭരണം വേണ്ടെന്നുവയ്ക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത്തരം പാര്‍ട്ടികളുമായി സഹകരിച്ച് ത്രിതലഭരണസ്ഥാപനങ്ങളില്‍ യാതൊരു നീക്കുപോക്കുമുണ്ടാക്കുകയില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതവര്‍ഗ്ഗീയ കക്ഷികളുമായി യു ഡി എഫ് ധാരണക്കില്ല. ത്രിതലസ്ഥാപനങ്ങളില്‍ ഇത്തരം പാര്‍ട്ടികളുടെ സഹായത്തോടെ അധികാരം പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ല. വര്‍ഗ്ഗീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് യു ഡി എഫിന്റെ അഭിപ്രായം നേരത്തേ വ്യക്തമാക്കിയതാണെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.