തിരുവനന്തപുരം: അഴിമതിക്കെതിരേ നടപടിയെടുക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന് ആത്മാര്‍ത്ഥതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അഞ്ചുവര്‍ഷത്തെ ഭരണം ഇതിന്റെ വ്യക്തമായ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

കൂട്ടുത്തരവാദിത്തമില്ലാത്ത ഭരണമാണ് ഇടതുസര്‍ക്കാറിന്റേത്. പാര്‍ട്ടിക്കുവേണ്ടി പണം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് കഴിഞ്ഞഅഞ്ചുവര്‍ഷമായി നടന്നത്. പാര്‍ട്ടിയും വി.എസ്സും വിവിധചേരിയിലാണ്. അഞ്ച് വര്‍ഷം മുമ്പുള്ള സീറ്റ്തര്‍ക്കം ഇപ്പോഴും തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അഴിമതി വിഷയത്തില്‍ കൈയ്യടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. സാന്റിയാഗോ മാര്‍ട്ടിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു.