Categories

രാമചന്ദ്രന്‍ മാസ്റ്ററോട് കെ.പി.സി.സി വിശദീകരണം തേടി

ramachandran masterതിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച കെ.കെ രാമചന്ദ്രന്‍ മാസ്റ്ററോട് കെ.പി.സി.സി വിശദീകരണം തേടി. ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും കെ.പി.സി.സി വ്യക്തമാക്കിയിട്ടുണ്ട്.

കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീറാണ് ഇതുസംബന്ധിച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ കത്ത് നല്‍കിയത്.

കെ.പി.സി.സി പ്രസിഡന്റ് ചെന്നിത്തലക്കെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയത്.

രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും താന്‍ ഊരുവിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കാഞ്ഞതിനാലാണ് തന്നെ 2006ല്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. അഴിമതിക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ വകുപ്പ് എടുത്ത് മാറ്റുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തി. ഹിമാലയ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഇരുവരും യു.ഡി.എഫ് ജയിച്ചാല്‍ ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിമാരാവരുത്.

കോണ്‍ഗ്രസ്സില്‍ പേയ്‌മെന്റ് സീറ്റ് നല്‍കിയ സംഭവം ഉണ്ടായിട്ടുണ്ട്. അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലെത്തിയപ്പോള്‍ ഒരാള്‍ മാത്രമാണ് എത്തിയത്. അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടി സീറ്റ് കൊടുത്തു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളുമായെത്തിയ കെ.കരുണാകരന് അര്‍ഹിച്ച പ്രാധാന്യം ലഭിച്ചില്ല. ആയിരക്കണക്കിന് ആളുകളുമായി കോണ്‍ഗ്രസിലേക്ക് വരാന്‍ ശ്രമിച്ച മുരളീധരന്റെ പ്രവേശനം ഇവര്‍ തടയാന്‍ ശ്രമിച്ചു. ഇങ്ങിനെ പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് ഇല്ലാതാകും. പേമെന്റ് സീറ്റിനായി സോണിയയുടെ ഓഫീസില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പേമെന്റ് സീറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.

കല്‍പ്പറ്റയില്‍ സീറ്റുനല്‍കാത്തതിലല്ല ഇങ്ങനെ പറയുന്നത്. 2006ലും തനിക്ക് സീറ്റ് നിഷേധിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് എം.കെ രാഘവനെ കൊണ്ട് വന്ന് തോല്‍പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് മണത്തറിഞ്ഞ് രാഘവന്‍ പിന്‍മാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴുണ്ടായത്.

വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു.

One Response to “രാമചന്ദ്രന്‍ മാസ്റ്ററോട് കെ.പി.സി.സി വിശദീകരണം തേടി”

  1. nandakumar

    Master is already crossed his age, why he has to cry, whatever he made the possision,its because of congress party label, let him try with CPM.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.