എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി തമ്മിലടി: സെക്രട്ടറി ജയന്തിനെ സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Friday 1st November 2013 1:10pm

kpcc

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിനിടെ നേതാക്കള്‍ തമ്മിലടിച്ച സംഭവത്തില്‍ കെ.പി.സി.സി സെക്രട്ടറി കെ. ജയന്തിനെ സസ്‌പെന്‍ഡ് ചെയ്തു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. നിര്‍വാഹക സമിതിയംഗം പി.എം നിയാസിന് താക്കീതും നല്‍കി.

കോഴിക്കോട് ഡി.സി.സിയാണ് ജയന്തിനെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സിയോട് ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 27നാണ് ചെന്നിത്തല പങ്കെടുത്ത യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായ പി.എം.നിയാസിനെ കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് തല്ലിയെന്ന പരാതി വരുന്നത്.

വിഷയത്തില്‍ ഇരുവരേയും കണ്ട്  മൊഴിയെടുക്കാന്‍ സുമ ബാലകൃഷ്ണന്‍ എത്തിയ ദിവസവും ഡി.സി.സി യോഗത്തില്‍ ബഹളമുണ്ടായിരുന്നു.

പിന്നീട് പരാതിക്കാരനായ നിയാസിനെ ഡി സി സി ഓഫീസില്‍ വിളിച്ചുവരുത്തിയും ആരോപണവിധേയനായ ജയന്തിനെ വീട്ടിലെത്തിയുമാണ് സുമ ബാലകൃഷ്ണന്‍ തെളിവെടുത്തത്.

നിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുമ ബാലകൃഷ്ണനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്.

Advertisement