തിരുവനന്തപുരം : കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കെ പി സി സി യോഗത്തില്‍ ധാരണയായി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ നീട്ടിവയ്ക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ട്. സമവായമല്ല സംഘടനാ തിരഞ്ഞെടുപ്പാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കൃഷ്ണസ്വാമിയില്‍ നിന്നുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ സമവായത്തിനാണ് മുന്‍തൂക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം : കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടാന്‍ കെ പി സി സി യോഗത്തില്‍ ധാരണയായി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ നീട്ടിവെക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ട്. സമവായമല്ല സംഘടനാ തിരഞ്ഞെടുപ്പാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കൃഷ്ണസ്വാമിയില്‍ നിന്നുണ്ടായിട്ടുള്ളത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രദേശ് റിട്ടേണിംഗ് ഓഫീസറാണെന്നും തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഡി സി സി പ്രസിഡന്റുമാരും ഭാരവാഹികളും തല്‍സ്ഥാനങ്ങളില്‍ തുടരും. ജൂണ്‍ ഏഴിനാണ് ഡി സി സി തലത്തില്‍ ഭാരവാഹികളെ നിര്‍ദേശിക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി. എന്നാല്‍ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ ആകാത്തതിനെ തുടര്‍ന്ന് നീക്കം പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് കാലതാമസം നേരിട്ടത്.