കണ്ണൂര്‍: കെ.സുധാകരന്‍ എംപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. കെപിസിസി നിര്‍വാഹകസമിതി അംഗം കരകുളം കൃഷ്ണപിള്ളയാണ് ആരോപണം അന്വേഷിക്കുക.

സജിത് ലാല്‍ കുടുംബ സഹായ ഫണ്ട് സുധാകരന്‍ തിരിമറി നടത്തിയെന്ന ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്റെ ആരോപണമാണ് കമ്മീഷന്‍ അന്വേഷിക്കുക. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന അവശ്യമായി സുധാകരന്‍ തന്നെ രംഗത്ത് വന്നിരുന്നു.

ആരോപണം കെ.പി.സി.സി. സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും ആരോപണം തെളിഞ്ഞാന്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.