എഡിറ്റര്‍
എഡിറ്റര്‍
മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അവനെ ശിക്ഷിക്കാം: കെ.പി.എ.സി ലളിത
എഡിറ്റര്‍
Wednesday 22nd February 2017 9:14pm

തൃശൂര്‍: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിദ്ധാര്‍ത്ഥ് ഭരതനെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി കെ.പി.എ.സി ലളിത. തങ്ങളെ ചെളിവാരിയെറിയാന്‍ ഉദ്ദേശിച്ചാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രേക്ഷകര്‍ ഇതു വിശ്വസിക്കരുതെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സിദ്ധാര്‍ത്ഥിനെ ശിക്ഷിക്കാമെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

നെറ്റിലും മറ്റും പലതും വന്നെന്ന് കേള്‍ക്കുന്നു. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ മാറിനിന്ന് കുറ്റം പറഞ്ഞാല്‍ തങ്ങളെ പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നും കെ.പി.എ.സി ലളിത ചോദിച്ചു.


Read more: നടിയെ അക്രമിച്ച പ്രതികള്‍ക്ക് ബി.ജെ.പിയുമായി ബന്ധം; ക്വട്ടേഷന്‍ കൊടുത്തവരും എടുത്തവരും ഉണ്ട തിന്നേണ്ടി വരും: കോടിയേരി


സിദ്ധാര്‍ത്ഥ് ഇത്തരത്തില്‍ ഏതെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടികൊടുക്കണമെന്നും ജനങ്ങളുടെ മുമ്പിലിട്ട് തല്ലിക്കൊല്ലണമെന്നും മാത്രമേ താന്‍ പറയുകയുള്ളൂവെന്നും കെ.പി.എ.സി ലളിത പറഞ്ഞു. അക്രമം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ അടങ്ങിയൊതുങ്ങി ജീവിക്കുന്നവരെ പഴി പറയുകയാണെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

കൊച്ചിയില്‍ നടിക്കെതിരായ അക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.പി.എ.സി ലളിത.

പ്രതികളിലൊരാളെ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാടുള്ള ഫഌറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് താനല്ലെന്നും തന്റെ ഫഌറ്റില്‍ നിന്നും ആരേയും പിടികൂടിയിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ വ്യക്തമാക്കിയിരുന്നു.

രാവിലെ മുതല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും വ്യാജ വാര്‍ത്ത കനത്ത ആഘാതമുണ്ടാക്കിയെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പ്രതികരിച്ചിരുന്നു.

Advertisement