മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹം അറിയിച്ചു. സംഘടനാ ചുമതലകള്‍ ഉളളതിനാലാണ് മത്സര രംഗത്തുനിന്ന് പിന്മാറിയതെന്ന് മജീദ് പറഞ്ഞു.

വേങ്ങര മണ്ഡലത്തില്‍ ആരേ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലീഗിന്റെ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് മജീദിനായിരുന്നു. അതേ സമയം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മജീദ് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.


Also read കേരള എന്‍.ഡി.എ ഘടകത്തില്‍ പ്രതിസന്ധി;കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കില്ല


എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പി.പി ബഷീറിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കികൊണ്ടുള്ള ജില്ലാ കമ്മറ്റിയുടെ തീരുമാനം സംസ്ഥാനകമ്മറ്റി അംഗീകരിക്കുകയായിരുന്നു.