എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ വര്‍ഗീയ കലാപം ഉണ്ടാകുന്നു: ന്യൂപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന പ്രസ്താവന വിലപ്പോവില്ലെന്നും കെ.പി.എ മജീദ്
എഡിറ്റര്‍
Sunday 4th June 2017 10:28am

മലപ്പുറം: ന്യൂപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന യാഥാര്‍ത്ഥ്യബോധമില്ലാത്തതെന്ന് മുസ്‌ലീം ലീഗ്.

അമിത്ഷായുടെ പ്രസ്താവന വിലപ്പോവില്ലെന്നും കേരളം അത് മുഖവിലയ്‌ക്കെടുക്കില്ലെന്നും മുസ് ലീം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. അമിത് ഷാ മതപരമായ വിഭാഗീയത ഉണ്ടാക്കുകയാണ്.


Dont Miss കന്നുകാലി കശാപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മൗനം; തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനവും റദ്ദാക്കി 


അങ്ങനെയാണ് അവര്‍ യു.പിയില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ കേരളത്തില്‍ അമിത്ഷായുടെ തന്ത്രം വിലപ്പവില്ല. അമിത് ഷാ സന്ദര്ശിക്കുന്ന സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപം ഉണ്ടാകുന്നെന്നും ന്യൂപക്ഷങ്ങലോടുള്ള ബി.ജെ.പി നിലപാട് വ്യത്യസ്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടി വിജയിച്ചു തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനനേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്നായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്. ബി.ജെ.പിക്ക് ഇവിടെ സീറ്റ് നേടാന്‍ കഴിയില്ലെന്നതു മിഥ്യാധാരണയാണെന്നും കേരളത്തെ അങ്ങനെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറല്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

ന്യൂനപക്ഷവോട്ട് കിട്ടാന്‍ വേറെ പാര്‍ട്ടി കൂടെ വേണമെന്ന കാഴ്ചപ്പാട് മാറ്റണം. പ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. അവര്‍ക്കു ബി.ജെ.പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റണം. കേന്ദ്രത്തിന്റെ മുദ്ര വായ്പ പോലുള്ള സേവനങ്ങള്‍ ബോധ്യപ്പെടുത്തണം. ബീഫിന്റെ കാര്യത്തിലെ സംശയം ഉയര്‍ന്നപ്പോള്‍ അതെല്ലാം തെറ്റിദ്ധാരണ മാത്രമാണ് എന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
മറ്റു പാര്‍ട്ടിക്കാരെ ബിജെപിയിലേക്കു കാര്യമായി കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും ഷായുടെ വാക്കുകളില്‍ കടന്നുവന്നു. സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ച കാണിക്കുന്നവര്‍ക്കു പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Advertisement