കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി. എസ് അച്ച്യുതാനന്ദന് മാനസിക വിഭ്രാന്തിയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദ്. വാര്‍ദ്ധക്യ കാലത്ത് ചിലര്‍ക്കുണ്ടാകുന്ന അസുഖമാണിത്. അതിനാലാണ് വെറുതെ പലതും വിളിച്ചു പറയുന്നത്.

മുന്നണിയില്‍ പലപ്പോഴും പല വിട്ടുവീഴ്ചകളും മുസ്ലിം ലീഗ് ചെയ്തിട്ടുണ്ട്. അത് മുസ്ലിംലീഗിന്റെ ദൗര്‍ബല്ല്യമായി ആരും കാണേണ്ടതില്ലെന്ന് അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി മജീദ് പറഞ്ഞു.