Categories
boby-chemmannur  

കേശ പള്ളി അനാവശ്യം; കാന്തപുരത്തിന്റെത് കോര്‍പ്പറേറ്റ് സംഘടന: കെ.പി.എ മജീദ് തുറന്നടിക്കുന്നു

കോഴിക്കോട്:കോഴിക്കോട്: കേശപള്ളി വിവാദവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മജീദ് നിലപാട് വ്യക്തമാക്കി തുറന്നടിക്കുന്നത്. കോഴിക്കോട് ഇത്തരത്തില്‍ ഒരു പള്ളിയുടെ ആവശ്യമില്ലെന്നും കാന്തപുരം വിഭാഗമെന്ന് പറയുന്നത് വെറുമൊരു പണ്ഡിത സഭയല്ലെന്നും അതൊരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആണെന്നും മജീദ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഒരു ചോദ്യത്തിനുള്ള മറുപടിയായി കെ.പി.എ മജീദ് പറയുന്നതിങ്ങനെ: ‘ഇപ്പോള്‍ എ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള വിരോധം സ്ഥായിയാണെന്ന് വിശ്വസിക്കാനാകില്ല. അത് താല്‍ക്കാലിക പ്രതിഭാസമാണ്. അത് പ്രത്യേക സാഹചര്യത്തില്‍ വന്ന് ഭവിച്ചതാകാനേ വഴിയുള്ളൂ. അതുകൊണ്ട് അതില്‍ മുതലെടുപ്പിന്റെ പ്രശ്‌നം വരുന്നില്ല. അവര്‍ക്ക് ഒരിടത്ത് സ്ഥായിയായി നില്‍ക്കാന്‍ കഴിയില്ല. കാന്തപുരം വിഭാഗമെന്ന് പറയുന്നത് വെറുമൊരു പണ്ഡിത സഭയല്ല. അതൊരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആണ്. അവര്‍ക്ക് അതിന്റെതായ കാര്യങ്ങളുണ്ടാവും. ഭരണ വിഭാഗത്തെ അവര്‍ക്ക് വെറുപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയാണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ഒക്കെ അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ അവരുടെ നിലപാട് അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കും’.

കാന്തപുരം വിഭാഗത്തെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനോട് ഉപമിച്ചത് വരും ദിനങ്ങളില്‍ ലീഗിനുള്ളിലും പുറത്തും ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം സത്യധാരയില്‍ തന്റെതായി വന്ന പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന ആരോപണവുമായി കെ.പി.എ മജീദ് രംഗത്തെത്തിയിട്ടുണ്ട്. എ.പി വിഭാഗം പണ്ഡിത സഭയല്ലെന്നും കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണെന്നും പറയാന്‍ താന്‍ വിഢിയല്ലെന്നും അര്‍ധസത്യങ്ങള്‍ നിറഞ്ഞതാണ് അഭിമുഖമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമുഖത്തിന്റെ ആദ്യഘട്ടത്തില്‍ കേശ പള്ളി വിവാദവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന മജീദ് പിന്നീട് ശക്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. കാന്തപുരത്തിന്റെ കയ്യിലുള്ള കേശം പ്രവാചകന്റേതല്ലെന്നും ചൂഷണ വിദ്യയാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഒരു കാര്യം പറഞ്ഞാല്‍ ഞാന്‍ അതിനോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യം പോലും അപ്രസക്തമാണെന്നാണ് മജീദിന്റെ മറുപടി.

കാന്തപുരം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുടിപ്പള്ളിയിലും അതിനു ചുറ്റും വരുന്ന ടൗണ്‍ഷിപ്പിലും മുസ്‌ലിം ലീഗിലെ പല പ്രമുഖര്‍ക്കും പങ്കാളിത്തമുണ്ടെന്ന് ശ്രുതിയുണ്ടല്ലോയെന്ന ചോദ്യത്തിന്, അങ്ങിനെയൊന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മജീദ് മറുപടി പറയുന്നു. ‘കോഴിക്കോട് ഇത്തരത്തില്‍ ഒരു പള്ളിയുടെ ആവശ്യമില്ല. ഇനി അതിനുവേണ്ടി ഒരു പള്ളിയുണ്ടാക്കുകയെന്ന ആശയത്തോട് തത്വത്തില്‍ യോജിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഇവിടെ യോജിക്കേണ്ട കാര്യമില്ല. അതൊരു വ്യാപാര സമുച്ഛയം അടക്കമുള്ള സംവിധാനമാണ്. കച്ചവടക്കാര്‍ പലതിലും കൂടും. അത് ശരിക്കും ഒരു കച്ചവട സ്ഥാപനമാണ്. പേരിനൊരു പള്ളിയെന്നേ ഉള്ളൂ’ മജീദ് വ്യക്തമാക്കുന്നു.

എ.പി വിഭാഗത്തിനോ കാന്തപുരത്തിന്റെ മകനോ മുസ്‌ലിം ലീഗ് പ്രത്യേകമായ ഒരു സൗജന്യവും നല്‍കിയിട്ടില്ലെന്നും കാന്തപുരത്തിന്റെ മകന്‍ ദേശീയ ഉറുദു കൗണ്‍സിലില്‍ അംഗത്വം നേടിയത്് അവരുടെ ദല്‍ഹിയിലെ സ്വാധീനം ഉപയോഗിച്ചാണെന്നും മജീദ് വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ലീഗിനൊപ്പം നിന്ന സമസ്തയെ പിണക്കുകയോ അവരുടെ അഭിപ്രായങ്ങള്‍ അവഗണിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്നും മജീദ് വ്യക്തമാക്കുന്നുണ്ട്.

Malayalam news

Kerala news in Englishചുംബന സമരത്തിന് നേരെയുള്ള ആക്രമണം എന്ത് വില കൊടുത്തും നേരിടും: ഡി.വൈ.എഫ്.ഐ

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന 'കിസ് ഓഫ് ലവ്' പരിപാടിക്കെതിരെ ആക്രമണം നടത്തിയാല്‍ അതിനെ എന്ത് വില കൊടുത്തും തടയുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്. ചുംബന സമരവുമായ ബന്ധപ്പെട്ട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രമേ പ്രതിഷേധം നടത്താന്‍ പാടുള്ളു എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ' ചുംബന സമരത്തിന് നേരെയുള്ള ഭീഷണി ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് നോക്കിയിരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളെ അങ്ങേയറ്റം ജാഗ്രതയോടുകൂടി നോക്കികാണേണ്ടതുണ്ട്. എറണാകുളത്ത് ചുംബന സമരം എന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ കാരണമായത് കോഴിക്കോട് യുവമോര്‍ച്ചക്കാര്‍ ഹോട്ടലിന് നേരെ നടത്തിയ സദാചാര പോലീസിങ് ആക്രമണമാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട്' രാജേഷ് വ്യക്തമാക്കി. മനുഷ്യര്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്ന് എം.ബി രാജേഷും ചുംബന സമരത്തെ ഭരണകൂടത്തിന്റെ അധികാര പ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചും അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് വി.ടി ബല്‍റാമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്നുമാണ് എ.ബി രാജേഷ് പറഞ്ഞിരുന്നത്. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താമെന്നും എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'ചുംബന സമരത്തോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണ്.' എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

ട്രെയിനില്‍ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം: പ്രതി കുറ്റം സമ്മതിച്ചു

തൃശൂര്‍: കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടെയിനില്‍ വച്ച്  സ്ത്രീയെ തീക്കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. തൃശൂര്‍ കമ്പം സ്വദേശി കണ്ണനാണ് കുറ്റം സമ്മതിച്ചത്.  മരിച്ച സ്ത്രീയുടെ ഫോട്ടോയും ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇയാളെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഈസ്റ്റ് എസ്.ഐ ലാല്‍ കുമാറിന്റെ നേതൃതേവത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബര്‍ 20 ന് വൈകീട്ട് 4.30നാണ് കണ്ണൂര്‍-എറണാംകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വച്ച് ഫാത്തിമ എന്ന യുവതിയെ ശരീരത്തില്‍ തീക്കൊളുത്തി കൊല ചെയ്തത്. കേസില്‍ പ്രതിയുടെ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബാറുകള്‍ സീല്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ സീല്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായി. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകളിലെ സ്റ്റോക്കെടുപ്പ് പൂര്‍ത്തിയാക്കി സീല്‍ ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് എക്‌സൈസ് അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധി വന്നയുടനെ ബാറുടമകള്‍ കോടതിയില്‍ അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. 250 ബാറുകള്‍ ഇന്നലെ രാത്രി തന്നെ പൂട്ടിയിരുന്നു. 62 ബാറുകള്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് ഉണ്ടാവുക. 22 ഫൈവ്സ്റ്റാര്‍ ബാറുകളും 32 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് 418 ബാറുകള്‍ അടച്ചിരുന്നത്. ഇതില്‍ ഒന്നിന് ഫോര്‍ സ്റ്റാര്‍ പദവിയുണ്ടായിരുന്നു. സീല്‍ ചെയ്ത ബാറുകളില്‍ മദ്യ ശേഖരം കുറവായിരുന്നു. അവശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന് കൈമാറാനാണ് തീരുമാനം. ഇതിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഇന്നലെയാണ് വന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നതായിരുന്നു സര്‍ക്കാറിന്റെ മദ്യനയം. ഇതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. മദ്യനയം സമൂഹ നന്മയ്ക്ക് വേണ്ടിയാണെന്നും യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് നയത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

സേമിയ ഉപ്പ്മാവ്

ഇന്ന് സേമിയ കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയാലോ? എല്ലാവരും രുചിയോടെ കഴിക്കുന്ന ഈ രസികന്‍ വിഭവം ഉണ്ടാക്കാന്‍ ഇതാ രുചിക്കൂട്ട്. ചേരുവകള്‍ സേമിയ വേവിച്ച് വെള്ളം ഊറ്റിയത് - 2 കപ്പ് എണ്ണ                         - 2 ടീസ്പൂണ്‍ കടുക്                         - 1/2 ടീസ്പൂണ്‍ ഉഴുന്ന്                        - 1/2 ടീസ്പ്പൂണ്‍ വറ്റല്‍ മുളക്                     - 1 എണ്ണം കറിവേപ്പില                     - 2 തണ്ട്. സവാള                        -  1/2 കപ്പ് ഇഞ്ചി                         -  1 ടീസ്പൂണ്‍ പച്ചമുളക്                        -  1 ടീസ്പൂണ്‍ ഉപ്പ്                             -പാകത്തിന് തയ്യാറാക്കുന്ന വിധം എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കി നന്നായി വഴറ്റിയ ശേഷം വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കാം.