മലപ്പുറം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ നേരിടാന്‍ ലീഗ് ഒറ്റയ്ക്കു മതിയെന്നും മജീദ് പറഞ്ഞു.

പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തയച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നടപടി യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജിന്റെ നടപടി വ്യക്തിപരമാണെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.