kp-sugunan കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.പി സുഗുണന്‍ കുഴഞ്ഞ് വീണ് മരിച്ചു. എന്‍ഡോസള്‍ഫാനെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ എല്‍.ഡി.എഫ് പ്രകടനത്തിലും സുഗുണന്‍ പങ്കെടുത്തിരുന്നു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം ജില്ലിയിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ പല പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുത്തയാളുമാണ്.

Subscribe Us: