എഡിറ്റര്‍
എഡിറ്റര്‍
കേരളത്തെ രാമരാജ്യമാക്കുകയാണ് ലക്ഷ്യം; കേരള ഭരണകൂടത്തിന് ഹിന്ദുവെന്നും ഹിന്ദുസ്ഥാനിയെന്നും കേട്ടാല്‍ അലര്‍ജി: കെ.പി ശശികല
എഡിറ്റര്‍
Monday 13th March 2017 11:50am

 

തൃശൂര്‍: കേരളത്തെ രാമരാജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. ഹിന്ദുവെന്ന് കേള്‍ക്കുന്നത് അലര്‍ജിയായ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ശശികല തൃശൂരില്‍ ഹിന്ദു ഐക്യവേദി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.


Also read ഡി.വൈ.എഫ്.ഐ നേതാക്കളെ പാലക്കാട് ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ കൊള്ളയടിച്ചതായി പരാതി


‘ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. കേരളത്തെ രാമരാജ്യമാക്കി മാറ്റുക എന്നതാണ് ഇനി തങ്ങളുടെ ലക്ഷ്യം.’ ഐക്യവേദി സമ്മേളനവേദിയില്‍ ശശികല പറഞ്ഞു.

കേരളം ഉള്‍പ്പെടെ ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിലെ 120 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയുടെ പരാമര്‍ശവും.

വര്‍ഗീയതയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കുന്ന ബി.ജെ.പി കേരളത്തിലും ഇതേ നയം തന്നെയാണ് പുറത്തെടുക്കാന്‍ പോകുന്നതെന്നാണ് ശശികലയുടെ പരാമര്‍ശത്തില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ ഇത് എത്രമാത്രം വിജയകരമാകുമോ എന്നത് സംശയകരമാണ്.

Advertisement