എഡിറ്റര്‍
എഡിറ്റര്‍
കെ.പി ശശികലയെ ഗുരുവായൂരില്‍ വെച്ച് അറസ്റ്റ് ചെയ്തതായി ജന്മഭൂമി ഓണ്‍ലൈന്‍; നിമിഷങ്ങള്‍ക്കകം വാര്‍ത്ത പിന്‍വലിച്ച് ജന്മഭൂമി
എഡിറ്റര്‍
Saturday 6th May 2017 8:15pm

ഗുരുവായൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതായി ജന്‍മഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്ടെ ഹോസ്ദുര്‍ഗില്‍ 2016 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.


Also Read: ‘മുസ്‌ലിം എന്ന പേര് വെച്ച് മുസ്‌ലിമിന് നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്ന നേതാക്കന്മാരുടെ ലിസ്റ്റ് തരാം’; ഫേസ്ബുക്ക് പോസ്റ്റുമായി ഖമറുന്നീസയുടെ മകന്‍; കമന്റ് ബോക്‌സില്‍ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍


ജന്‍മഭൂമി ഓണ്‍ലൈനാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് വൈകുന്നേരം ഗുരുവായൂരില്‍ നാമജപ ഘോഷയാത്രയ്ക്കിടെയാണ് അറസ്റ്റ് ഉണ്ടായതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം ജന്മഭൂമി അത് പിന്‍വലിച്ചു.


Don’t Miss: ‘പൊലീസിന് ഉപദേഷ്ടാവ് ഇല്ല’; രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍


പ്രസംഗം മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണ് എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ശശികലയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും ഹോസ്ദുര്‍ഗ് പൊലീസാണ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതെന്നും ജന്‍മഭൂമി റിപ്പോര്‍ട്ടിലുണ്ടായിരുന്നു

എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസും ഗുരുവായൂര്‍ പൊലീസും ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്:

ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു ക്ഷേത്രമായ തിരുവെങ്കിടം ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി പ്രസംഗിക്കുന്നതില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് തടഞ്ഞിരുന്നു. ക്ഷേത്രത്തിന് സമീപം മൈക്ക് ഉപയോഗിക്കരുതെന്നാണ് പൊലീസ് പറഞ്ഞത്.

 

നേരത്തേയും ഇവിടെ മൈക്ക് ഉപയോഗിക്കുന്നത് പൊലീസ് വിലക്കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനായി നാളെ സ്റ്റേഷനില്‍ എത്താനായി ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ഭാരവാഹികള്‍ പ്രസംഗത്തിന് ശേഷം ശശികലയെ അറിയിച്ചു. തുടര്‍ന്ന് ശശികല ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നു നാമജപം നടത്തി പ്രതിഷേധിച്ചു.

ക്ഷേത്രത്തിന് മുന്നിലെ ഭൂമിയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മൈക്ക് വെച്ച് പ്രസംഗിക്കുന്നതിനെതിരെ ഭക്തര്‍ തന്നെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് മലബാര്‍ ദേവസ്വംബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

പൊലീസ് സ്റ്റേഷനില്‍ നടത്തിയ നാമജപത്തിനെതിരായി ഭക്തര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉന്നയിച്ച് സി.ഐ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ മറ്റു മാര്‍ഗമില്ലാതായ ശശികലയും കൂട്ടരും സ്‌റ്റേഷനില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു.

Advertisement