കോഴിക്കോട്: ഒരു ദേശത്തെ തന്നെ ഒറ്റിക്കൊടുക്കുന്ന ജനാധിപത്യ ഭരണകൂട വ്യവസ്ഥയാണ് ഇന്നുള്ളതെന്ന് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി.

കൊറിയന്‍ ഉറുക്കുകമ്പനിക്കെതിരെ ഒഡീഷയില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യരഹിത പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നിലപാടുകളും മനുഷ്യത്വമില്ലായ്മയുടെ പ്രത്യയശാത്രങ്ങളാണെന്നും ഇതിന് കൂട്ടുനില്‍ക്കുകയാണ് കോടതികളും മാധ്യമങ്ങളുമെന്നും രാമനുണ്ണി പറഞ്ഞു.

കൊറിയന്‍ കമ്പനിയാണ് പോസ്‌കോ എങ്കിലും മൂലധനത്തിന്റെ ഭൂരിഭാഗവും കുത്തക രാഷ്ട്രമായ അമേരിക്കയുടെയാണ്.

സോളിഡാരിറ്റി പോലുള്ള യുവജനസംഘടനകള്‍ ഇരകള്‍ക്കു നല്‍കുന്ന സഹായങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം മാത്രമല്ല നടക്കുന്നതെന്നും അനീതിക്കെതിരെ പൊരുതുന്ന സഖാക്കളെ സൃഷ്ടിക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.