തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍. സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിലുള്ള പ്രശ്‌നമായി നിയമനവിവാദത്തെ കാണരുതെന്നും മന്ത്രി പറഞ്ഞു.

വയനാട് ഭൂമിവിവാദത്തെ രണ്ടുപാര്‍ട്ടികള്‍ തമ്മിലുള്ള പിടിവലിയായി കാണരുത്. പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുത്. നിയമനതട്ടിപ്പിനെ പൊതുപ്രശ്‌നമായി കാണണമെന്നും കെ പി രാജേന്ദ്രന്‍ അറിയിച്ചു.

അതിനിടെ നിയമനവിവാദവുമായി ബന്ധപ്പെട്ട് ശിരസ്തദാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തേ വയനാട് എ ഡി എമ്മിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.