തിരുവനന്തപുരം: കെ.പി മോഹനനെ മന്ത്രിയാക്കാന്‍ സോഷ്യലിസ്റ്റ് ജനതയുടെ ഭാരവാഹി യോഗം തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

സോഷ്യലിസ്റ്റ് ജനതയുടെ രണ്ട് അംഗങ്ങളാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കല്‍പ്പറ്റയില്‍ നിന്ന് ശ്രേയാംസ് കുമാറും പാനൂരില്‍ നിന്ന് കെ.പി മോഹനനും. മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ശ്രേയാംസ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.