കണ്ണൂര്‍: പാനൂരില്‍ കെ.പി മോഹനന്‍ എം.എല്‍.എയുടെ വീടിനു നേരെ ബോംബേറ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സംഭവസമയത്ത് എം.എല്‍.എയും കുടുംബാംഗങ്ങളും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്. പതിനഞ്ചുപേരോളമുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എം.എല്‍.എ പറയുന്നത്.

പെരിങ്ങളം മണ്ഡലത്തിലെ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റ് പാര്‍ട്ടിയുടെ അഞ്ച് ഓഫീസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് പെരിങ്ങളം മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.