കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒരാളെ കൂടി എന്‍ ഐ എ പ്രതി ചേര്‍ത്തു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ സാക്ഷി യൂസുഫിനെയാണ് പ്രതി ചേര്‍ത്തത്.

നേരത്തെ അമ്പലമേട് പോലീസാണ് യൂസുഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ ഐ എക്ക് കൈമാറുകയായിരുന്നു. യൂസുഫ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍്ട്രല്‍ ജയിലിലാണ്. കേസില്‍ നേരത്തെ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

കേസ് ഡയരി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഹാലിമിന്റെ റിമാന്റ് കാലാവധി ഫെബ്രുവരി രണ്ട് വരെ നീട്ടിയിട്ടുണ്ട്. അതേസമയം, തന്നെ കോഴിക്കോട് ജയിലിലേക്ക് മാറ്റണമെന്ന ഹാലിമിന്റെ ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും