കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള തുടര്‍നടപടികള്‍ ഈമാസം 16 ലേക്ക് മാറ്റി. കുറ്റപത്രത്തില്‍ പേരുള്ള എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്നും പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസിലെ മൂന്നാംപ്രതിയായ അബ്ദുള്‍ ഹാലിമിന് ഹൈക്കോടതി നേരത്തേ ജാമ്യമനുവദിച്ചിരുന്നു.

അതിനിടെ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടുമെന്ന കാര്യം ചില പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അറിയുമെന്ന് വ്യക്തമാക്കുന്ന ഊമക്കത്ത് എന്‍ ഐ എ കോടതിക്ക് ലഭിച്ചു. കത്ത് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നാണ് സൂചന. നേരത്തെ തടിയന്റവിട നസീറടക്കം എട്ടുപേരെ പ്രതിയാക്കി എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.