കൊച്ചി: കോഴിക്കോട്ട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികള്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കുറ്റപത്രത്തില്‍ സൂചന. രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതും സേ്‌ഫോടനം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ സംഘം ചേര്‍ന്നിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ ആകെ 85 പേര്‍ സാക്ഷികളായുണ്ട്. തടിയന്റവിട നസീറടക്കം 7 പേരെ പ്രതികളാക്കി എന്‍ ഐ എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2006 മാര്‍ച്ച് 3 ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലുമാണ് സ്‌ഫോടനം നടന്നത്. തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.