കൊച്ചി: കോഴിക്കോട് ഇരട്ടബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനേയും ഷഫാസിനേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയുടെ അനുമതിയിലില്ലാതെ ഇരുവരെയും തെളിവെടുപ്പിനായി കര്‍ണാടകത്തിലേക്ക് കൊണ്ടുപോകരുതെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടു.

അതിനിടെ കേരളത്തിലെ ജയിലില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് തടിയന്റവിട നസീര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരായ കുറ്റപത്രം ഡിസംബര്‍ രണ്ടിന് വായിക്കും.

നേരത്തേ നസീറിനേയും ഷഫാസിനേയും ബാംഗ്ലൂരിലെ ജയിലില്‍ നിന്നാണ് കോടതിയിലെത്തിച്ചത്. കേസിന്റെ തുടര്‍നടപടികള്‍ക്കായി ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദേശിനേരത്തേ ക്കുകയായിരുന്നു