എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ച അമ്മയെയും മക്കളെയും തിരിച്ചറിഞ്ഞു
എഡിറ്റര്‍
Sunday 23rd April 2017 8:11pm

 

കോഴിക്കോട്: പുതിയങ്ങാടിക്കടുത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി സ്വദേശി രാജേഷിന്റെ ഭാര്യ ഭാവന, മക്കളായ ഐശ്വര്യ, വിസ്മയ, നന്ദിനി എന്നിവരാണ് മരിച്ചത്. പുതിയങ്ങാടി കോയറോഡ് റെയില്‍വേ ഗേറ്റിനു സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടിരുന്നത്.


Also read ‘മണിയാശാനും പുറത്തേക്ക്?’; മണിയെ തള്ളി കോടിയേരിയും വി.എസ്സും; സെക്രട്ടറിയേറ്റില്‍ ചര്‍ച്ചചെയ്യുമെന്നും കോടിയേരി 


ഇന്നു രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ റെയില്‍വേ ഗേറ്റിനു സമീപത്തായി കാണപ്പെട്ടിരുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നേരത്തെ എലത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisement