കോഴിക്കോട്: മിഠായിത്തെരുവിലുണ്ടായ തീപിടുത്തം മോഷണശ്രമത്തിനിടെയായിരിക്കാമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് തലശേരിയില്‍ നാലുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ പേരാവൂര്‍ സ്വദേശി നല്‍കിയ മൊഴിയാണ് ഇത്തരമൊരു നിഗമനിത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത് എന്നാണ് സൂചന.

പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ എസ് ഐയും സംഘവും തലശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മിഠായിത്തെരുവില്‍ ഡിസംബര്‍ എട്ടിനുണ്ടായ തീപിടുത്തം ഷോട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് നേരത്തേ വ്യക്തമായിരുന്നു.

2007ല്‍ മിഠായിത്തെരുവിലുണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.