കോഴിക്കോട്: കോഴിക്കോട്ടെ പി എസ് സി മേഖലാ ഓഫീസിലെ ചില്ലുകള്‍ കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച്ച ഉച്ചയോടെ സിവില്‍ സ്‌റ്റേഷനിലെ ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തുകയായിരുന്നു.

ഉച്ചഭക്ഷണം കഴിക്കാനായി ജീവനക്കാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പോലീസ് എത്തിയപ്പോഴും പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു.