കോഴിക്കോട്: കോഴിക്കോട് മിനി മാരത്തോണില്‍ പുരുഷ വിഭാഗത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സന്ദീപ് കുമാറിനും വനിതാ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രീജ ശ്രീധരനും ഒന്നാംസ്ഥാനം.10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുരുഷ സ്ത്രീ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്. മാറ്റത്തിനായി അണിചേരുക എന്ന സന്ദേശവുമായി ആയിരത്തിലധികം കായികതാരങ്ങള്‍ മാരത്തണില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് , ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് , കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മിനി മാരത്തോണ്‍
സംഘടിപ്പിച്ചത്.