കോഴിക്കോട് : ജില്ലാ പഞ്ചായത്ത് പിടിക്കാനായി എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. 12 യു ഡി എഫ്,15 ഇടത്ത് എല്‍ ഡി എഫ്.

ഗ്രാമപഞ്ചായത്തുകളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. എല്‍ ഡി എഫ് 37. യു ഡി എഫ് 37. ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നേറ്റം.

അതിനിടെ ഒഞ്ചിയത്ത് ‘കുലംകുത്തികള്‍’ നടത്തിയ മികച്ച പ്രകടനം എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. സി പി ഐ എം ജില്ലാ പഞ്ചായത്ത് അംഗവും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ആര്‍ ഗോപാലന്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.