മലപ്പുറം: കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുകയാണ് ലീഡ്. പല മണ്ഡലങ്ങളിലും ഇരുമുന്നണികളുടെയും ലീഡ് നില മാറിമറിയുകയാണ്. മലപ്പുറം ജില്ലയില്‍ കൂടുതല്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്.

പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഡഥി പി.സി നൗഷാദിനാണ് ലീഡ്. എതിര്‍ സ്ഥാനാര്‍ഥി ലീഗിലെ മുഹമ്മദുണ്ണി ഹാജിയാണ്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട് നോര്‍ത്ത്, നാദാപുരം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്. വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്. മലപ്പുറം വേങ്ങരയില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്. കൊടുവള്ളി മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി മുന്നിട്ട് നില്‍ക്കുകയാണ്.