Administrator
Administrator
കലാ കിരീടം കോഴിക്കോടിന് പുറത്തേക്കില്ല
Administrator
Friday 15th January 2010 5:43pm

കോഴിക്കോട്: കലാകിരീടത്തില്‍ കോഴിക്കോടിന്റെ സുവര്‍ണ മുത്തം. ആറു ദിനം നീണ്ട കലയുടെ രാപ്പലുകള്‍ക്ക ഇന്ന് തിരശ്ശീല വീഴും. 775 പോയിന്റുകള്‍ നേടി ആതിഥേയരായ കോഴിക്കോട് ജില്ല തുടര്‍ച്ചയായ നാലാം തവണയാണ് കലാകിരീടം നിലനിര്‍ത്തുന്നത്. 709 പോയിന്റുകളോടെ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 708 പോയിന്റുകള്‍ നേടി തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തെത്തി. പോയിന്റി നിലയില്‍ ആദ്യം പിന്നില്‍നിന്ന് കോഴിക്കോട് ജില്ല തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തുകയായിരുന്നു.

പാലക്കാട് (704), എറണാകുളം (674), മലപ്പുറം (656), തിരുവനന്തപുരം (657), കൊല്ലം (650), കാസര്‍കോട് (626), ആലപ്പുഴ (620), വയനാട് (552), പത്തനംതിട്ട (527), ഇടുക്കി (486) എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.സമാപന ചടങ്ങുകള്‍ ഏതാനും നിമിഷങ്ങള്‍ക്കകം തുടങ്ങും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം എ ബേബി, എളമരം കരീം, ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് എന്നിവര്‍ പങ്കെടുക്കും. യേശുദാസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

2007 മുതല്‍ തുടര്‍ച്ചയായി കോഴിക്കോടാണ് കലോത്സവ കിരീടം ചൂടുന്നത്. 1959ല്‍ ചിറ്റൂരിലാണ് ആദ്യമായി കോഴിക്കോട് കിരീടമണിഞ്ഞത്.. കോഴിക്കോട് ജില്ലക്ക് വേണ്ടി സില്‍വര്‍ഹില്‍സും ആഗ്ലോ ഇന്ത്യന്‍സ് സ്‌കൂളുമാണ് കൂടുതല്‍ പോയിന്റ് നേടിയത്. ഇരു സ്‌കൂളും കൂടി 276 പോയിന്റ നേടി.

Advertisement