കപ്പ് വാങ്ങാന്‍ ആതിഥേയര്‍ ഒരുങ്ങി

കോഴിക്കോട്: കലയുടെ നഗരം ഇന്ന് ചിലങ്കയഴിക്കും. സര്‍ഗവസന്തത്തിന്റെ ദിന രാത്രങ്ങള്‍ക്ക് കൊടിയിറക്കം. കലാകേരളത്തെ നെഞ്ചേറ്റിയ കോഴിക്കോടിന്റെ ഹൃദയം തപിക്കുന്നു. ആതിഥേയര്‍ തന്നെ ഒന്നാം സ്ഥാനം വാങ്ങുന്നതിലെ ഔചിത്യമില്ലായ്മയുടെ വിഷമം.

Subscribe Us:

അന്‍പതാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന്‌സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊടിയിറങ്ങൂം. തുടര്‍ച്ചയായ നാലാം തവണയും കിരീടം ലക്ഷ്യമിടുന്ന കോഴിക്കോടിന് ഇനി കാര്യമായ വെല്ലുവിളി ഉയരാന്‍ അതിഥികള്‍ക്കാര്‍ക്കും സാധിക്കുമെന്ന് കരുതാനാകില്ല. 157 ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തായപ്പോള്‍ കോഴിക്കോട് 701 പോയിന്റ് നേടി മുന്നേറുകയാണ്. 640 പോയിന്റുമായി രണ്ടാം സ്ഥാനത്തുളള കണ്ണൂരിന് കപ്പിനൊപ്പിച്ച് മുന്നേറാനാകുമെന്ന് ആരും കരുതുന്നില്ല. മൂന്നാം സ്ഥാനത്ത് തൃശൂരാണുള്ളത്.

ജനപ്രിയ ഇനങ്ങളായ സംഘനൃത്തം, ലളിതഗാനം, മോണോ ആക്ട്, മിമിക്രി, പരിചമുട്ട്, ഉപകരണ സംഗീതം എന്നിവയാണ് വ്യഴാഴ്ച നടന്നത്. ഇതില്‍ സംഘനൃത്തമാണ് ഏറെ കാണികളെ ആകര്‍ഷിച്ചത്. പരിചമുട്ട് കളിയും ശ്രദ്ധേയമായി. ലളിതഗാന മത്സരവും എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിക്കത്തക്ക വിധം മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. അകാലത്തില്‍ അന്തരിച്ച ഗായകന്‍ സൈനോജിന്റെ ശിഷ്യനായ വൈശാഖിന് ലഭിച്ച ഒന്നാം സ്ഥാനം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

അതേ സമയം മിമിക്രി, മോണോ ആക്ട് എന്നീ ഇനങ്ങള്‍ മോസം നിലവാരം പുലര്‍ത്തി. പലതും ആഴര്‍ത്തന വിരസതയുണ്ടാക്കി. പുതിയ പ്രമേയങ്ങളുമായെത്തിയവര്‍ അപൂര്‍വ്വം. പ്രഭാതം പൊട്ടി വിടരുന്നതും ജുറാസിക് പാര്‍ക്കും സിനിമാ താരങ്ങളുമായിരുന്നു മിമിക്രി വേദിയില്‍ നിറഞ്ഞത്.