Categories

കലോത്സവത്തിന് അരങ്ങുണര്‍ന്നു

kozhikode-kalolsavam-2010കോഴിക്കോട്: കലയുടെ മാമാങ്കത്തിന് കോഴിക്കോട് അരങ്ങുണര്‍ന്നു. തിങ്ങിനിറഞ്ഞ കലാപ്രേമികളെ സാക്ഷിനിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയിച്ചു. ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സന്ദേശം വായിച്ചു.

എം കെ രാഘവന്‍ എം പി., മന്ത്രി ബിനോയ് വിശ്വം, എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, എ ഏ കെ ശശീന്ദ്രന്‍, മേയര്‍ എം ഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ പി ബി. സലീം, ഗുരു ചേമഞ്ചേരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് കലോത്സവ പതാക ഉയര്‍ത്തി. ഒപ്പം അമ്പതാം വര്‍ഷത്തെ സൂചിപ്പിച്ച് 49 പതാകകള്‍ കൂടി ഉയര്‍ന്നു. വൈകീട്ട് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. കൃസ്ത്യന്‍ കോളജില്‍ നിന്നാരംഭിച്ച ഷോഘയാത്ര മാനാഞ്ചിറയിലെ പ്രധാന വേദിയില്‍ അവസാനിച്ചു.

പതിനാറു വേദികളിലായി 216 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 8500 ഓളം മത്സരാര്‍ഥികള്‍ മാറ്റുരക്കും.

ഇന്നത്തെ പ്രോഗ്രാം ഷെഡ്യൂള്‍

മാനാഞ്ചിറ മൈതാനം

9.00 ഭരതനാട്യം (പെണ്‍) ഹൈസ്‌കൂള്‍
1.00 ഭരതനാട്യം (ആണ്‍) ഹൈസ്‌കൂള്‍
4.00 മോഹിനിയാട്ടം (പെണ്‍) ഹയര്‍ സെക്കണ്ടറി

ക്രിസ്ത്യന്ഡ കോളജ് ഗ്രൗണ്ട്(പടിഞ്ഞാറ് ഭാഗം)

9.00 ഒപ്പന ഹയര്‍ സെക്കണ്ടറി
1.00 കേരളനടനം ഹൈസ്‌കൂള്‍

ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട്(കിഴക്ക് ഭാഗം)

9.00 ചാക്യാര്‍കൂത്ത് (ആണ്‍) ഹൈസ്‌കൂള്‍
2.00 കഥകളി ഗ്രൂപ്പ് ഹയര്‍ സെക്കണ്ടറി

ടൗണ്‍ഹാള്‍

9.00 പഞ്ചാവാദ്യം ഹയര്‍ സെക്കണ്ടറി
2.00 അറബനമുട്ട് ഹൈസ്‌കൂള്‍
4.00 അറബനമുട്ട് ഹയര്‍ സെക്കണ്ടറി

എന്‍ ജി ഒ ഹാള്‍

9.00 ശാസ്ത്രീയ സംഗീതം (പെണ്‍) ഹൈസ്‌കൂള്‍
11.30 ശാസ്ത്രീയ സംഗീതം (ആണ്‍) ഹൈസ്‌കൂള്‍
2.00 ശാസ്ത്രീയ സംഗീതം (പെണ്‍) ഹയര്‍ സെക്കണ്ടറി
4.00 ശാസ്ത്രീയ സംഗീതം (ആണ്‍) ഹയര്‍ സെക്കണ്ടറി

സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ്.

9.00 കഥകളി സംഗീതം (ആണ്‍) ഹൈസ്‌കൂള്‍
11.30 കഥകളി സംഗീതം (പെണ്‍) ഹൈസ്‌കൂള്‍
2.00 കഥകളി സംഗീതം (പെണ്‍) ഹയര്‍ സെക്കണ്ടറി
4.00 കഥകളി സംഗീതം (ആണ്‍) ഹയര്‍ സെക്കണ്ടറി

സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്.

9.00 കഥാപ്രസംഗം ഹയര്‍ സെക്കണ്ടറി
2.00 കഥാപ്രസംഗം ഹൈസ്‌കൂള്‍

ഗുജറാത്തി ഹാള്‍
9.00 മാര്‍ഗ്ഗംകളി ഹൈസ്‌കൂള്‍
1.00 സ്‌കിറ്റ് (ഇംഗ്ലീഷ്) ഹയര്‍ സെക്കണ്ടറി

സി എച്ച് ഹാള്‍
9.00 ഖുര്‍ആന്‍ പാരായണം (അറബിക് സാഹിത്യോത്സവം
11.30 പ്രസംഗം (അറബിക് സാഹിത്യോത്സവം
12.30 പദ്യം ചൊല്ലല്‍ (ആണ്‍) അറബിക് സാഹിത്യോത്സവം
1.30 പദ്യം ചൊല്ലല്‍ (പെണ്‍) അറബിക് സാഹിത്യോത്സവം

സാമൂതിരി എച്ച്.എസ്.എസ്.
9.00 അഷ്ടപദി (ആണ്‍) സംസ്‌കൃതോത്സവം
11.30 അഷ്ടപദി (പെണ്‍) സംസ്‌കൃതോത്സവം
1.30 വന്ദേമാതരം സംസ്‌കൃതോത്സവം
2.00 സംഘഗാനം സംസ്‌കൃതോത്സവം
3.30 ഗാനാലാപനം (ആണ്‍) സംസ്‌കൃതോത്സവം
5.00 ഗാനാലാപനം (പെണ്‍) സംസ്‌കൃതോത്സവം

സെന്റ് ആന്റണീസ് എ.യു.പി. സ്‌കൂള്‍

9.00 ഉപന്യാസം അറബിക് സാഹിത്യോത്സവം
11.30 കഥാരചന അറബിക് സാഹിത്യോത്സവം
12.30 കാപ്ഷന്‍ രചന അറബിക് സാഹിത്യോത്സവം
2.00 പോസ്റ്റര്‍ നിര്‍മ്മാണം അറബിക് സാഹിത്യോത്സവം
4.00 നിഘണ്ടു നിര്‍മ്മാണം അറബിക് സാഹിത്യോത്സവം
4.30 തര്‍ജ്ജിമഅറബിയിലേക്ക് അറബിക് സാഹിത്യോത്സവം

സാമൂതിരി എച്ച്.എസ്.എസ്. ക്ലാസ് റൂം > 1
9.00 ഉപന്യാസരചന സംസ്‌കൃതോത്സവം
11.00 കഥാരചന സംസ്‌കൃതോത്സവം

മുതലക്കുളം മൈതാനം
4.00 സാംസ്‌കാരിക സായാഹ്നം പൊതുചടങ്ങ്
4.00 സമ്മാനദാനം പൊതുചടങ്ങ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.