Categories

പൊ­തു­ജ­ന­മ­ധ്യ­ത്തി­ലല്ല പ്ര­തി­ക­ള്‍ സം­സാ­രി­ക്കേ­ണ്ട­ത്: എന്‍ ഐ എ കോടതി

കൊച്ചി: പ്ര­തി­കള്‍­ക്ക് പ­റ­യാ­നുള്ള­ത് പൊ­തു­ജ­ന മ­ധ്യ­ത്തി­ല­ല്ലെ­ന്ന് കൊ­ച്ചി­യി­ലെ പ്ര­ത്യേ­ക എന്‍ ഐ എ കോ­ട­തി. മു­ഖം മറ­ച്ച് കോ­ട­തി­യില്‍ കൊ­ണ്ടു­വ­രു­ന്ന­തിനെ­തി­രേ കോ­ഴി­ക്കോ­ട് ഇ­ര­ട്ട സ്‌­ഫോ­ട­ന കേ­സിലെ പ്ര­തിയാ­യ അ­ബ്ദുല്‍ ഹാ­ലിം നല്‍കി­യ പ­രാ­തി­യി­ലാ­ണ് പ്ര­ത്യേ­ക കോട­തി ഇ­ക്കാ­ര്യം പ­രാ­മര്‍­ശി­ച്ച­ത്. പ­രാ­തി കോ­ട­തി­യില്‍ പ­റ­യാന്‍ പ്ര­തി­കള്‍­ക്ക് സ്വാ­ത­ന്ത്ര്യ­മു­ണ്ടെന്നും അല്ലാ­തെ പൊ­തു­ജ­ന മ­ധ്യ­ത്തില്‍ മാ­ധ്യമ­ങ്ങ­ളോ­ട് എന്തും പ­റയാം എ­ന്ന­ല്ലെന്നും കേ­ാട­തി നി­രീ­ക്ഷിച്ചു.

കോ­ഴി­ക്കോട് ഇ­ര­ട്ടസ്‌­ഫോ­ട­നക്കേ­സ്സി­ലെ പ്ര­തി­കള്‍ മു­ഖ­പ­ടം ധ­രി­ക്കാതെ മാ­ധ്യ­മ­ങ്ങള്‍­ക്കു മു­ന്നില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തിലും സം­സാ­രി­ച്ച­തി­ലും എന്‍ ഐ എ­ അ­ന്വേ­ഷ­ണ­സം­ഘ­ത്തി­ന് ക­ടുത്ത എ­തിര്‍­പ്പു­ണ്ടാ­യി­രുന്നു. അ­തേ­ത്തു­ടര്‍­ന്നാ­ണ് മു­ഖ­മൂ­ടി ധ­രി­പ്പി­ച്ച­ു മാ­ത്ര­മേ പ്ര­തിക­ളെ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കാ­വൂ എ­ന്ന് കോട­തി നിര്‍­ദേ­ശി­ച്ചി­രുന്നു. ഇ­തി­നെ­തി­രേയാ­ണ്­ ഹാലിം പ­രാ­തി നല്‍­കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.