Categories

കോഴിക്കോട് വെടിവെപ്പ്: കെ.ജയകുമാര്‍ തെളിവെടുപ്പ് തുടങ്ങി

kozhikode-firingകോഴിക്കോട്: കോഴിക്കോട് വെടിവെപ്പിനെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ തെളിവെടുപ്പ് തുടങ്ങി. ജില്ലാ കലക്ടര്‍ പി.ബി സലീമില്‍ നിന്നാണ് അദ്ദേഹം ആദ്യം തെളിവെടുക്കുന്നത്. ശേഷം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൂടിയായ തഹസില്‍ദാല്‍ പ്രേംരാജില്‍ നിന്ന് മൊഴിയെടുക്കും. സിറ്റി പോലീസ് കമ്മീഷണര്‍, എ.ഡി.ജി.പി, വെടിയുതിര്‍ത്ത എ.സി.പി രാധാകൃഷ്ണപ്പിള്ള എന്നിവരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കും കമ്മീഷന് മുന്നിലെത്തി മൊഴി നല്‍കാവുന്നതാണ്.

നേരത്തെ ഡി.ജി.പി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് നടപടിയെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങളായിരുന്നു ഉന്നയിച്ചത്. രാധാകൃഷ്ണപ്പിള്ളക്കെതിരെ സര്‍ക്കാര്‍ നടപടി അഡി.ചീഫ് സെക്രട്ടറിയുടെ കൂടി റിപ്പോര്‍ട്ട് കൂടി ആശ്രയിച്ചായിരിക്കും ഉണ്ടാവുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.