Categories

കോഴിക്കോട് വെടിവെയ്പ്പ്: രാധാകൃഷ്ണപിളളയെ മാറ്റാന്‍ മന്ത്രിസഭാ യോഗ തീരുമാനം

kozhikode-firingതിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്തിനു നേരെ വെടിയുതിര്‍ത്ത കോഴിക്കോട് അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സ്ഥലം മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചര്‍ച്ച ചെയ്താണ് മന്ത്രിസഭ തീരുമാനമെടുത്തത്.  റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം നാളെ നിയമസഭയില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് മന്ത്രിഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി.

വെടിവെയ്പ്പ് മനഃപൂര്‍വമല്ലെന്നും വെടിവയ്ക്കാനുള്ള വിവേചനാധികാരം അസിസ്റ്റന്റ് കമ്മീഷണര്‍ക്കുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം സുരക്ഷ പരിഗണിച്ച് അദ്ദേഹത്തെ ജില്ലയില്‍ നിന്ന് സ്ഥലംമാറ്റണമെന്നും കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത്് വയ്ക്കും.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.