Categories

ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴെല്ലാം പോലീസ് അതിക്രമം നടന്നു: ഇ.പി ജയരാജന്‍

jayarajanതിരുവനന്തപുരം: കോഴിക്കോട് വെടിവെപ്പിന് ഉത്തരവാദിയായ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

നാട്ടില്‍ പോലീസ് രാജാണ് അരങ്ങേറുന്നത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് പോലീസ് കോഴിക്കോട് വെടിവെപ്പ് നടത്തിയത്. വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. കേസ് അപടകടമാക്കി മാറ്റാനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ഗണ്‍മാന്‍ യാത്രക്കാരനെ തല്ലിക്കൊന്ന സംഭവമുണ്ടായി.

സൗമ്യ വധക്കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരിക്കുന്ന സമയങ്ങളിലെല്ലാം ഇത്തരത്തില്‍ പോലീസ് ഗുണ്ടായിസം നടക്കാറുണ്ട്. സര്‍ക്കാറിന്റെ അഹങ്കാരത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കെട്ടടത്തിന്റെ 200 മീറ്റര്‍ അകലെ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ചിന്റെ തുടക്കത്തില്‍ പോലീസിന് നേരെ നേരിയ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

One Response to “ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴെല്ലാം പോലീസ് അതിക്രമം നടന്നു: ഇ.പി ജയരാജന്‍”

  1. J.S. ERNAKULAM

    —സര്‍ക്കാറിന്റെ അഹങ്കാരത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.—-

    സഖാവെ സമയം പാഴാക്കാതെ പെട്ടന്ന് ആരംബിക്കു പ്രക്ഷോഭം……

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.