കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു നല്‍കിയതു കൊച്ചി സ്വദേശിയാണെന്നു നസീര്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തതും ബോംബ് സ്ഥാപിച്ചതും താന്‍ തന്നെയാണെന്നും നസീര്‍ മൊഴി നല്‍കിയതായി് അറിയുന്നു.

മാറാട് സംഭവത്തിന്റെ പ്രതികാരമായാണു കോഴിക്കോട് സ്‌ഫോടനം നടത്തിയത്. കോഴിക്കോട് സ്‌ഫോടനത്തിനു മുമ്പായി കണ്ണൂരില്‍ വെച്ച് സ്‌ഫോടനം നടത്തിയിരുന്നു.
നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌ഫോടക വസ്തു നല്‍കിയ കൊച്ചി സ്വദേശിയുടെ വീട്ടിലും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Subscribe Us: